ഹൈദരാബാദ്: ആന്ധ്രയിൽ വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആന്ധ്രയിലേക്കുള്ള ട്രെയിൻ സർവീസുകളാണ് നിലവിൽ റദ്ദാക്കിയത്. കേരളത്തിൽ നിന്നും ആന്ധ്രയിലേക്കുള്ള 7 ട്രെയിൻ സർവീസുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്നാട്ടിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. കൂടാതെ സർക്കാർ പുറത്തു വിട്ട പ്രാഥമിക കണക്കുകൾ പ്രകാരം ആന്ധ്രയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മരിച്ച ആളുകളുടെ എണ്ണം 24 ആണ്. കൂടാതെ 17 പേരെ വെള്ളപ്പൊക്കത്തെ തുടർന്ന് കാണാതായിട്ടുണ്ട്.
Read also: സൗഹാന്റെ തിരോധാനം; ഒരു തുമ്പുമില്ലാതെ 100 ദിവസങ്ങൾ







































