ആന്ധ്രാ പ്രദേശിൽ മിന്നലേറ്റ് നാലുപേർ മരണപ്പെട്ടു

By News Bureau, Malabar News
thunder-and-rain in Andhra Pradesh
Ajwa Travels

കുർണൂൽ: ആന്ധ്രാ പ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് സ്‌ത്രീകളടക്കം നാലുപേർ മരണപ്പെട്ടു. കുർണൂൽ ജില്ലയിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം.

കുപ്പളയിലെ പാടത്തുനിന്ന് പണി കഴിഞ്ഞ് വരികയായിരുന്ന സ്‌ത്രീകൾക്കാണ് ആദ്യം മിന്നലേറ്റത്. മിനിട്ടുകൾക്ക് ശേഷം ഇതേ ഗ്രാമത്തിലെ മറ്റൊരു പാടത്ത് പണിയെടുക്കുകയായിരുന്ന രണ്ട് പുരുഷൻമാർക്കും മിന്നൽ ഏൽക്കുകയായിരുന്നു.

അതേസമയം കേരളത്തിൽ തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും കനത്ത കാറ്റിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിയിറ്റിയും മുന്നറിയിപ്പ് നൽകുന്നു.

Most Read: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE