ഇടുക്കി: കാഞ്ഞാറിൽ വൃദ്ധയായ അമ്മയെ മകൻ മര്‍ദ്ദിച്ചതായി പരാതി. കാഞ്ഞാര്‍ സ്വദേശി ഷെരീഫാ ബീവിക്കാണ് മകനായ കബീറിൽ നിന്നും മർദ്ദനമേറ്റത്. എന്നാൽ പോലീസുകാരനായ മറ്റൊരു മകന്റെ സ്വാധീനത്താൽ കേസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചതായി ആരോപിച്ച് ഷെരീഫയുടെ മകൾ രംഗത്തെത്തി.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് ഷെരീഫ ബീവിയെ മകൻ കബീര്‍ മര്‍ദ്ദിച്ചത്. അകന്നു കഴിയുന്ന മകളുടെ അടുത്തേക്ക് ഷെരീഫ പോയതായിരുന്നു കബീറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
തുടർന്ന് കാഞ്ഞാര്‍ പോലീസിൽ പരാതി നൽകിയെങ്കിലും സംഭവം ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് ഷെരീഫയുടെ മകൾ സലീന പറയുന്നു. ഇതിന് പിന്നിൽ തന്റെ മറ്റൊരു സഹോദരനും പോലീസുകാരനുമായ അബ്ബാസാണെന്നും ഇവർ ആരോപിച്ചു.
അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നുമാണ് കബീറിന്റെയും അബ്ബാസിന്റെയും വിശദീകരണം.
Most Read: കാലാവസ്‌ഥ പ്രതികൂലം; ഇന്നും ട്രെയിനുകള്‍ റദ്ദാക്കി







































