കാലാവസ്‌ഥ പ്രതികൂലം; ഇന്നും ട്രെയിനുകള്‍ റദ്ദാക്കി

By News Bureau, Malabar News
train service in kerala
Representational image
Ajwa Travels

തിരുവനന്തപുരം: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് ഇന്നും കേരളത്തില്‍ നിന്നുമുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

ഹൈദരാബാദില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് നിന്നുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെയും ഇന്നുമായി റെയില്‍വേ റദ്ദാക്കിയത്.

സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ് ഇന്ന് സര്‍വീസ് നടത്തില്ല. നാഗര്‍കോവില്‍-തിരുവനന്തപുരം പ്രതിദിന സര്‍വീസ് റദ്ദാക്കി.

തിരുച്ചി- തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

തിരുനെല്‍വേലിയില്‍ നിന്നാണ് പുനലൂര്‍- മധുര എക്‌സ്‌പ്രസ് സര്‍വീസ് ആരംഭിക്കുക.

ഐലന്റ് എക്‌സ്‌പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Most Read: വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം ശക്‌തിപ്പെടുത്തും; ധനമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE