വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം ശക്‌തിപ്പെടുത്തും; ധനമന്ത്രി

By Staff Reporter, Malabar News
KN-BALAGOPAL-fianance minister
ധനമന്ത്രി കെഎൻ ബാലഗോപാൽ
Ajwa Travels

തിരുവനന്തപുരം: വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വിലക്കയറ്റമാണ് പ്രധാനമായും ഇപ്പൊഴുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിലക്കയറ്റത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിൽ സംസ്‌ഥാന സർക്കാർ പൊതുവിതരണ സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന് ശേഷമുള്ള പല മാറ്റങ്ങളും വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം മറ്റു സംസ്‌ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. വിലക്കയറ്റം തടയാൻ കേന്ദ്രത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്. ജിഎസ്‌ടി നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളും കേന്ദ്രസർക്കാരിന്റെ കീഴിലാണ് ഉള്ളത്.

ഇതുമൂലം സംസ്‌ഥാനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ മനസിലാക്കി ക്രിയാത്‌മകമായ ഇടപെടൽ നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ‘കൂട്ടിയവർ കുറക്കട്ടെ’ എന്ന സംസ്‌ഥാന സർക്കാരിന്റെ അഭിപ്രായം ശരിവെക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ കാർഷികനിയമം പിൻവലിച്ച നടപടി. ജനങ്ങളുടെ എതിർപ്പുകൾ മനസിലാക്കി കേന്ദ്രം ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

Read Also: മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE