മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല; രാഹുൽ ഗാന്ധി

By Staff Reporter, Malabar News
Rahul-gandhi-against-prime-minister
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്‌ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുൻകാല അനുഭവങ്ങളാണ് സമരം തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. വ്യാജ വാഗ്‌ദാനങ്ങൾ നരേന്ദ്ര മോദി നേരത്തെയും നടത്തിയിരുന്നു.

ഇനിയും പറ്റിക്കപ്പെടാൻ ജനം തയ്യാറല്ലെന്നും രാഹുൽ തന്റെ ട്വീറ്റിൽ പറയുന്നു. ‘#Farmers Protest continues‘ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്‌തത്‌. അതേസമയം സമരം തുടരാൻ തന്നെയാണ് സംയുക്‌ത കിസാൻ മോർച്ചയുടെ ഇന്ന് ചേർന്ന യോഗത്തിലും തീരുമാനിച്ചത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്‌ത സംഘടന കർഷകർ മുന്നോട്ടുവച്ച മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read Also: ‘ജയ് ഭീം’ ഒരു സമുദായത്തിനും എതിരല്ല; സംവിധായകൻ ടിജെ ജ്‌ഞാനവേൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE