വയോധികയായ അമ്മയെ മർദ്ദിച്ചു; മകന്‍ അറസ്‍റ്റില്‍

By News Bureau, Malabar News
KSEB employee assaulted
Representational Image

കൊല്ലം: കൊട്ടിയത്ത് വയോധികയായ അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ മകന്‍ അറസ്‍റ്റില്‍. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ(40)യാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. അമ്മ ഡെയ്‌സിയുമായുണ്ടായ വഴക്കിനിടെയാണ് ജോണ്‍ കൈ തല്ലിയൊടിച്ചത്.

ഡെയ്‌സി കഴിഞ്ഞ കുറച്ചുനാളുകളായി മകളുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ജോണ്‍ സഹോദരിയുടെ വീട്ടിലെത്തി. തുടര്‍ന്ന് അമ്മയുമായി ജോണ്‍ വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെടുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്‌തു. ഇതിനിടെ കൈവശമുണ്ടായിരുന്ന ഫൈബര്‍ വടികൊണ്ട് ഇയാൾ അമ്മയെ മർദ്ദിക്കുകയായിരുന്നു.

ഡെയ്‌സിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തെക്കുംഭാഗത്തുനിന്നും ജോണിനെ പിടികൂടിയത്. അതേസമയം ആക്രമണത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഡെയ്‌സി മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസ തേടി.

Most Read: ധീരജ് വധം; യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE