കണ്ണൂരിൽ വൃദ്ധമാതാവിനെ മക്കൾ മർദ്ദിച്ച സംഭവം; മന്ത്രി റിപ്പോർട് തേടി

By News Bureau, Malabar News
minister R Bindu
Ajwa Travels

കണ്ണൂർ: മാതമംഗലത്ത് സ്വത്ത് കൈക്കലാക്കാൻ മക്കൾ വൃദ്ധമാതാവിനോട് കാണിച്ച ക്രൂരതയിൽ റിപ്പോർട് തേടി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹ്യനീതിവകുപ്പ് ഡയറക്‌ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

മീനാക്ഷിയമ്മ എന്ന വയോധികയെ സ്വത്ത് കൈക്കലാക്കാൻ മക്കള്‍ മര്‍ദ്ദിച്ചും ബലം പ്രയോഗിച്ചും പ്രമാണങ്ങളില്‍ ഒപ്പിടുവിക്കാൻ ശ്രമിച്ചതായി വാർത്ത പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന ആക്‌ട് പ്രകാരം അടിയന്തര നടപടിയെടുക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയത്.

Malabar News: ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നു; മൂന്ന് പേർക്ക് പരിക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE