ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നു; മൂന്ന് പേർക്ക് പരിക്ക്

By News Desk, Malabar News
Ajwa Travels

പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു. ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് പുതുപൊന്നാനി ഭാഗത്ത് വെച്ച് അപകടത്തിൽ പെടുന്നത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഗ്‌ളാസ് തന്നെ തകരുകയായിരുന്നു.

ഡ്രൈവർ താനൂർ സ്വദേശി അനിൽ കുമാറിനും മുൻ സീറ്റിൽ ഇരുന്ന രണ്ട് യാത്രക്കാർക്കും പരിക്കുണ്ട്. ഗ്‌ളാസ്‌ പൊട്ടിവീണതോടെ ഡ്രൈവർ അനിൽകുമാർ വാഹനം നിയന്ത്രിച്ച് റോഡിന്റെ അരികിലായി നിർത്തി. ഡ്രൈവറുടെ മുഖത്തും കണ്ണിലും ചില്ല് പതിച്ചാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ന്യൂ ഇയർ പാർട്ടിയ്‌ക്കായി ഹാഷിഷ് ഓയിൽ; കൊച്ചിയിൽ നിയമവിദ്യാർഥി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE