മാറഞ്ചേരി: പക്ഷിവേട്ട നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്തമാക്കി. പുഞ്ചകൃഷിക്ക് തുടക്കം കുറിച്ച പാടശേഖരങ്ങളിൽ നിന്ന് ദേശാടന പക്ഷികളെ വേട്ടയാടുന്നുവെന്നാണ് കർഷകരും പരിസ്ഥിതി പ്രവർത്തകരും പോലീസിൽ പരാതി നൽകിയത്.
വേട്ടയാടൽ മൂലം പാടശേഖരങ്ങളിൽ കാണാറുള്ള വെള്ള കൊക്ക്, കരിം കൊക്ക്, നീലക്കോഴി എന്നിവയുടെ വരവ് ഗണ്യമായി കുറഞ്ഞതായി കർഷകർ പറയുന്നു. കോൾ മേഖലയിലെ മാറഞ്ചേരി, കുമ്മിപ്പാലം, ചേലക്കടവ്, മാറാടി പാടശേഖരങ്ങളിലാണ് വേട്ടയാടൽ സംഘം കൂടുതലായി എത്തുന്നതെന്നാണ് പരാതി.
മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളേടത്ത്, പെരുമ്പടപ്പ് സിഐ വിഎം വിനോദ് എന്നിവർ പാടശേഖരങ്ങളിൽ സന്ദർശനം നടത്തി. വേട്ട തടയുന്നതിന് ഈ മേഖലയിൽ ശക്തമായ പോലീസ് പട്രോളിങ് ഏർപ്പെടുത്തിയതായി സിഐ അറിയിച്ചു.
Most Read: ചെന്നൈയിലും ബെംഗളൂരുവിലും മഴ കനത്തു; വീടുകളിൽ വെള്ളംകയറി





































