ചെന്നൈയിലും ബെംഗളൂരുവിലും മഴ കനത്തു; വീടുകളിൽ വെള്ളംകയറി

By News Desk, Malabar News
Rain Tamilnadu
Ajwa Travels

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലും ചെന്നൈയിലെ മണലിയിലും കനത്ത മഴ. ഞായറാഴ്‌ച രാത്രിയുണ്ടായ മഴയിൽ ചെന്നൈയിലെ പല വീടുകളിലും വെള്ളം കയറി. കൊസസ്‌തലയാർ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. അയൽ സംസ്‌ഥാനമായ ആന്ധ്രാപ്രദേശിലെ നദികളിൽ നിന്നും വെള്ളം തമിഴ്‌നാട്ടിലേക്ക് എത്തുന്നുണ്ട്. പല സ്‌ഥലത്തും ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം, തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൂണ്ടി റിസർവോയറിൽ നിന്ന് വെള്ളം ഒഴുക്കി കളയുന്നത് കുറച്ചു.

ബെംഗളൂരുവില അല്ലല സാന്ദ്ര തടാകം നിറഞ്ഞൊഴുകിയത് കാരണം സമീപപ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിൽ പല റോഡുകളും മുങ്ങി. ബെംഗളൂരുവിൽ യെലഹങ്ക, നഗവര, കൊഗിളു, വിദ്യരന്യപുര എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്.

Also Read: ഡിഎന്‍എ പരിശോധന: കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു; അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE