മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്ന് രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽ ചത്ത കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെയും ഇവിടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഒക്‌ടോബർ ആദ്യവാരത്തിൽ പ്രദേശത്തെ വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ വിദ്യാർഥികളാണ് കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വീടുകളിലെ വളർത്തുനായയെയും ആടിനെയും കടുവ കൊന്നിരുന്നു. വീണ്ടും കടുവയുടെ സാന്നിധ്യം റിപ്പോർട് ചെയ്‌തതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
Most Read: സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ മൊഴി പുറത്ത്





































