ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും. ബെംഗളൂരു ആസ്‌ഥാനമായി നടന്ന മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിനീഷിന് കത്തയച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ബിനീഷിനെ ചോദ്യം ചെയ്യുന്നതായി ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അനൂപില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
ബെംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ബെംഗളൂരു പോലീസിലെ രണ്ട് വിഭാഗങ്ങളുമാണ് അന്വേഷിക്കുന്നത്. 2015 ല്‍ ഹോട്ടല്‍ തുടങ്ങാനായി അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി പണം നല്‍കിയെന്നാണ് എന്‍സിബിക്ക് ലഭിച്ച മൊഴി. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ആഴ്‌ചയാണ് ബെംഗളൂരു ഇഡിയും കേസെടുത്തിരിക്കുന്നത്. കേസില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താനാണ് ബെംഗളൂരു ഇഡി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
Read also : രോഗിയെ പുഴുവരിച്ച സംഭവം: നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു