മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാനും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിനും മയക്കുമരുന്ന് വിറ്റുവെന്ന കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യപ്പെട്ട പ്രതി കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന് കോടതി. ശിവരാജ് ഹരിജന്‍ എന്നയാള്‍ക്കാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
ശിവരാജ് ഹരിജന്‍ മയക്കുമരുന്ന് വില്‍പ്പനക്കാരനാണ് എന്ന എന്‍സിബി വാദത്തിന് അടിസ്‌ഥാനമില്ല. ആര്യനും അര്‍ബാസ് മര്‍ച്ചന്റിനും ശിവരാജ് ഹരിജന്‍ മയക്കുമരുന്ന് വിറ്റു എന്ന ആരോപണം നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ആര്യനും സുഹൃത്തുക്കൾക്കും നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ ഒക്‌ടോബർ മൂന്നിനാണ് ആഡംബരക്കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്‌റ്റിലാകുന്നത്. പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ആയിരുന്നു അറസ്‌റ്റ്.
Read also: ഓക്‌സിജൻ സിലിണ്ടർ തട്ടിപ്പ്; ഒൻപതംഗ സംഘം പിടിയിൽ







































