ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായിരുന്ന സാമൂഹ്യ പ്രവര്‍ത്തക സുധാ ഭരദ്വാജിന് ജാമ്യം. മഹാരാഷ്‌ട്ര ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഡിസംബര്‍ എട്ടിന് വിചാരണ കോടതിയിലെത്തി ജാമ്യം നേടാമെന്ന് കോടതി വ്യക്‌തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ് അഭിഭാഷകയായ സുധാ ഭരദ്വാജ്.
അതേസമയം, മലയാളി റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ള എട്ട് പേരുടെ ജാമ്യം കോടതി തള്ളി. ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജ് ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഒരുമിച്ചാണ് പൂനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേറ, മാദ്ധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ക്ക് മാവോയിസ്‌റ്റ് ബന്ധം ഉണ്ടെന്നായിരുന്നു പോലീസ് വാദം.
Read also: പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു






































