കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവേക്കെതിരെ നായർ സർവീസ് സൊസൈറ്റി. വിഷയത്തിൽ എതിർപ്പ് അറിയിച്ചു കൊണ്ട് എൻഎസ്എസ് ഹൈക്കോടതിയിൽ ഹരജി നൽകി. സർവേയുടെ ഭാഗമായി ശേഖരിക്കുന്നത് ചെറിയ സാമ്പിൾ മാത്രമാണെന്ന് ഹരജിയിൽ പറയുന്നു.
നിലവിലെ സർവേ അശാസ്‌ത്രീയമാണെന്നും സർവേ നടപടികൾ ഉടൻ സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ എൻഎസ്എസ് ആവശ്യപ്പെട്ടു. മുഴുവൻ മുന്നോക്കക്കാരുടെയും ഭവനങ്ങൾ സന്ദർശിച്ച് വിവര ശേഖരം നടത്തുന്നില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
യോഗ്യരായവരെ കൊണ്ട് ആധികാരികമായി സർവേ നടത്തണമെന്നും രാജ്യത്ത് സെൻസസ് എടുക്കുന്ന രീതിയിൽ വിവരശേഖരണം നടത്തണമെന്നുമാണ് എൻഎസ്എസിന്റെ ആവശ്യം. എന്നാൽ തദ്ദേശസ്വയംഭരണ വാർഡുകളിലെ പിന്നോക്കം നിൽക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ സംബന്ധിച്ച് മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്താനായിരുന്നു സർക്കാർ തീരുമാനം.
Read Also: തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ