തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ

By Staff Reporter, Malabar News
rss-anti-muslim-slogan

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ റിമാൻഡിൽ. കെടി ജയകൃഷ്‌ണൻ ദിനത്തോട് അനുബന്ധിച്ച് തലശ്ശേരി നഗരത്തിൽ മതവിദ്വേഷ പ്രകടനം നടത്തിയ നാല് പേരാണ് അറസ്‌റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. വാഴയിൽ വീട്ടിൽ ഷിജിൽ, കണ്ണവം സ്വദേശികളായ കൊട്ടണ്ണേൽ ആർ രജിത്ത്, വിവി ശരത്ത്, ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് എന്നിവരാണ് റിമാൻഡിലായത്.

നാല് പേരും സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ്. തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി നാലു പേരെയും റിമാൻഡ് ചെയ്‌തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തിരുന്നത്. സംഭവത്തെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾ അതിര് വിടുന്നത് നിയന്ത്രിക്കാൻ തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ബുധനാഴ്‌ചയാണ് അവസാനിച്ചത്.

Read Also: വഖഫ് ബോർഡ് നിയമനം; ഉടൻ പിഎസ്‌സിക്ക് വിടില്ല, വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE