മലപ്പുറം: ജില്ലയിലെ കെ റെയിൽ ഓഫിസ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി.
ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്‌ഥർ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ അകത്തുകയറാൻ പ്രവർത്തകർ അനുവദിച്ചില്ല.
കെ- റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങൾ നിലനിൽക്കുമ്പോൾ രഹസ്യമായി ഓഫിസ് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതി എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. പിന്നാലെ പോലീസ് എത്തി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി.
Malabar News: മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി; പരാതിയുമായി നാട്ടുകാർ







































