കാസർഗോഡ്: കാറിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ വിൽപന നടത്തുന്നതിടെ 4.5 ഗ്രാം എഡിഎംഎ മയക്കുമരുന്നുമായാണ് ഇരുവരെയും ആന്റി നാർക്കോട്ടിക് വിഭാഗം പിടികൂടിയത്.
ഇന്ന് പുലർച്ചെ 12.20ന് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സിഐ ജോയി ജോസഫും സംഘവും കാഞ്ഞങ്ങാട് കരുവളത്ത് വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ വിൽപനക്ക് കൊണ്ടുപോവുകയായിരുന്നു ഇത്.
പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ് കുമാർ, സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ അപ്യാൽ, അജീഷ് സി, മഞ്ജുനാഥൻ വി, മോഹൻകുമാർ, നിഷാദ്, ഡ്രൈവർ ദിജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: കെ റെയിൽ; നീലേശ്വരം എഫ്സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി






































