കാറിൽ കടത്തിയ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ

By Trainee Reporter, Malabar News
Drug seizure case from Kozhikode
Representational Image

കാസർഗോഡ്: കാറിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ. അമ്പലത്തറ മൂന്നാംവയലിലെ അർഷാദ് (32), കാഞ്ഞങ്ങാട് സ്വദേശി സുബൈർ (42) എന്നിവരാണ് അറസ്‌റ്റിലായത്‌. കാറിൽ വിൽപന നടത്തുന്നതിടെ 4.5 ഗ്രാം എഡിഎംഎ മയക്കുമരുന്നുമായാണ് ഇരുവരെയും ആന്റി നാർക്കോട്ടിക് വിഭാഗം പിടികൂടിയത്.

ഇന്ന് പുലർച്ചെ 12.20ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ സിഐ ജോയി ജോസഫും സംഘവും കാഞ്ഞങ്ങാട് കരുവളത്ത് വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ വിൽപനക്ക് കൊണ്ടുപോവുകയായിരുന്നു ഇത്.

പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ് കുമാർ, സുധീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സാജൻ അപ്യാൽ, അജീഷ് സി, മഞ്‌ജുനാഥൻ വി, മോഹൻകുമാർ, നിഷാദ്, ഡ്രൈവർ ദിജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Most Read: കെ റെയിൽ; നീലേശ്വരം എഫ്‌സിഐ ഗോഡൗണിനെ ബാധിക്കുമെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE