ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 7,189 പുതിയ കോവിഡ് കേസുകൾ. 7,286 പേർ രോഗമുക്‌തി നേടിയപ്പോൾ 387 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവിൽ 77,032 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ഇതുവരെ 3,42,23,263 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം കോവിഡ് മൂലം ജീവൻ നഷ്‌ടമായത് 4,79,520 പേർക്കാണ്.
കേരളത്തിൽ 2,605 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. 55,928 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 3,281 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 31 പേർക്കുമാണ്.
അതേസമയം രാജ്യത്ത് ഒമൈക്രോൺ വ്യാപനവും ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ഇതുവരെ 415 കേസുകളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്. രോഗവ്യാപനം തടയാൻ വിവിധ സംസ്‌ഥാനങ്ങൾ പ്രതിരോധ നടപടികൾ ശക്‌തമാക്കിയിട്ടുണ്ട്.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 141.01 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്.
Most Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പര; ആദ്യ മൽസരം നാളെ







































