മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കത്തിച്ചു; റിപ്പോർട്

By Desk Reporter, Malabar News
Over 30, Including Children, Killed, Bodies Burnt In Myanmar: Report
Ajwa Travels

യാങ്കൂൺ: മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെടുകയും ഇവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്‌തതായി റിപ്പോർട്. മ്യാൻമറിലെ സംഘർഷഭരിത മേഖലയായ കയാഹ് എന്ന സ്‌ഥലത്താണ് സ്‌ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ കൊല ചെയ്യപ്പെട്ടത് എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

സ്‌ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പടെയുള്ളവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ശനിയാഴ്‌ച ഹ്പ്രൂസോ പട്ടണത്തിലെ മോ സോ ഗ്രാമത്തിന് സമീപം കണ്ടെത്തിയതായി കരെന്നി മനുഷ്യാവകാശ സംഘടന പറഞ്ഞു. “മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ കൊലപാതകത്തെ ഞങ്ങൾ ശക്‌തമായി അപലപിക്കുന്നു,”- കരെന്നി മനുഷ്യാവകാശ സംഘടന ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

എന്നാൽ കൊല ചെയ്യപ്പെട്ടവർ ഭീകരവാദികളാണെന്നും അവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്നുമാണ് സൈന്യത്തിന്റെ അവകാശവാദം. ഏഴ് വാഹനങ്ങളിലാണ് അവർ വന്നതെന്നും അവരെ തടയാനായില്ലെന്നും സൈന്യം പറഞ്ഞു. പക്ഷെ, സംഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സൈന്യം തയ്യാറായില്ല. സൈന്യത്തിന്റെ ആരോപണങ്ങൾ മനുഷ്യാവകാശ സംഘടനകൾ തള്ളി.

Most Read:  ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്; ‘ജെയിംസ് വെബ്’ പ്രയാണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE