വടകര: സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് ഇരട്ടക്കിരീടം. സംസ്ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ സൂപ്പർസോൺ മൽസരത്തിൽ ആൺ- പെൺ വിഭാഗത്തിൽ കൂടുതൽ പോയന്റുകൾ നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു മൽസരങ്ങൾ നടന്നത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും കണ്ണൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും എറണാകുളവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നഗരസഭാ വൈസ് ചെയർമാൻ പികെ സതീശൻ സമാപന സമ്മേളനത്തിന്റെ ഉൽഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നിർവഹിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ ടീമുകൾക്ക് സംഘാടകസമിതി വൈസ് ചെയർമാൻ എടയത്ത് ശ്രീധരൻ ട്രോഫികൾ വിതരണം ചെയ്തു.
വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി കെകെ മുസ്തഫ എന്നിവർ കളിക്കാർക്ക് മെഡലുകൾ സമ്മാനിച്ചു.
നീലിമ പ്രസിഡണ്ട് രാജീവൻ പറമ്പത്ത് അധ്യക്ഷനായ ചടങ്ങിൽ എം രാജൻ, എടയത്ത് ശശീന്ദ്രൻ, രാഘവൻ മാണിക്കോത്ത്, പുറന്തോടത്ത് ഗംഗാധരൻ, സിവി വിജയൻ, കെകെ ബാബുരാജ്, പറമ്പത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Most Read: ഹരിയാനയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; ക്രിസ്തുവിന്റെ പ്രതിമ തകർത്തു






































