കൊച്ചി: മോന്സണ് മാവുങ്കല്‍ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മോന്സണ് മാവുങ്കലുമായി ശ്രുതി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു.
മോന്‍സണിന്റെ പിറന്നാളിന് ശ്രുതി നൃത്ത പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൂടാതെ മുടികൊഴിച്ചിലിന് ചികിൽസ തേടുകയും ചെയ്തുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മോന്‍സണിന്റെ അറസ്റ്റിന് പിന്നാലെ തനിക്ക് മോന്‍സണുമായി മറ്റ് ഇടപാടുകള്‍ ഇല്ലെന്നും ചില നൃത്ത പരിപാടികള്‍ ചെയ്തിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു. മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇഡിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Must Read: ബൂസ്റ്റര്‍ ഡോസിന് ഡോക്ടർമാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കേന്ദ്ര ആരോഗ്യ മന്ത്രാലയം







































