ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,764 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 7,585 പേർ രോഗമുക്‌തി നേടിയപ്പോൾ 220 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 91,361 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 98.36% ആണ് രോഗമുക്‌തി നിരക്ക്.
കേരളത്തിൽ 2,423 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. 58,459 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 2,879 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 15 പേർക്കുമാണ്.
അതേസമയം രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 1,270 ആയി ഉയർന്നു. രോഗ വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് പുതുവർഷ ആഘോഷങ്ങൾക്കും മറ്റും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,65,290 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്. ഇതോടെ ഇന്ത്യയുടെ ആകെ വാക്‌സിനേഷൻ 144.54 കോടി കവിഞ്ഞു.
Most Read: ലുധിയാന സ്‌ഫോടനം; എൻഐഎ സംഘം ജർമ്മനിയിലേക്ക്







































