കാസർഗോഡ്: കുമ്പളയിൽ വിവാഹ വാഗ്‌ദാനം നൽകി 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ. കുമ്പള പഞ്ചായത്ത് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് അഭിജിത്താണ് (27) പിടിയിലായത്. 2020 ഏപ്രിൽ 24 മുതൽ മെയ് 29 വരെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
കുമ്പള പോലീസിലാണ് യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് അഭിജിത്ത് അറസ്‌റ്റിലായത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്‌തു.
Most Read: ഗാൽവാനിൽ ചൈന കടന്നു കയറിയിട്ടില്ല; വാദം തള്ളി ഇന്ത്യ






































