കണ്ണൂർ: പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര സ്വദേശി മസ്ക്കർ, പെരുമ്പ സുഹൈർ, മഞ്ചേശ്വരം മുബഷീർ, ചെറുപുഴ ആഡ്രിൻ, അബ്ദുൾ ബാസിത്ത്, ഡ്രൈവർ പെരുമ്പയിലെ റമീസ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയിൽ റേഡിയോളജി വിദ്യാർഥികളായ ഇവർ പാലക്കയംതട്ടിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ മുമ്പിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് അപകടം നടന്നത്.
Most Read: കെ റെയിൽ; പുനരാലോചന നടത്തണമെന്ന് കൈ കൂപ്പി അഭ്യർത്ഥിച്ച് മേധാ പട്കര്‍







































