ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബിജെപി എംപി വരുൺ ഗാന്ധി. കോവിഡ് സാഹചര്യത്തിൽ സ്‌ഥാനാർഥികളുടെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി മുൻ കരുതൽ വാക്‌സിൻ ഡോസുകൾ നൽകണമെന്നും എംപി ആവശ്യപ്പെട്ടു. നിലവിൽ തനിക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട് എന്നും എംപി കൂട്ടിച്ചേർത്തു.
‘മൂന്നാം തരംഗത്തിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും നടുവിലാണ് നമ്മളിപ്പോൾ. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്‌ഥാനാർഥികൾക്കും രാഷ്‌ട്രീയ പ്രവർത്തകർക്കും മുൻകരുതൽ ഡോസ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം’- വരുൺ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നത്. തുടർന്നാണ് വരുൺ ഗാന്ധി എംപി വിവിധ ആവശ്യങ്ങളുന്നയിച്ച് രംഗത്തെിയത്.
Read also: ഡെൽഹിയിൽ ലോക്ക്‌ഡൗൺ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി







































