ഡെൽഹിയിൽ ലോക്ക്‌ഡൗൺ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി

By Syndicated , Malabar News
arvind-kejriwal
Ajwa Travels

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനം പൂർണമായും അടച്ചിടാൻ തീരുമാനമില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഡെൽഹിയിൽ രാത്രികാല, വാരാന്ത്യ കർഫ്യൂകൾ നിലവിലുണ്ട്.

‘കൂടുതൽ കേസുകൾ ആശങ്കാജനകമാണ്, പക്ഷേ നമ്മൾ ഭയപ്പെടേണ്ടതില്ല. അവസാന തരംഗത്തിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്‌തതിന് ശേഷമാണ് ഞാൻ പറയുന്നത്’- കെജ്‌രിവാൾ പറഞ്ഞു. ശനിയാഴ്‌ച 20,181 പേർക്കാണ് ഡെൽഹിയിൽ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 19.60 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 513 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തപ്പോൾ 57 പേർക്ക് മാത്രമാണ് ഭേദമായത്.

Read also: സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ്; 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE