കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ ഇന്ന് മുതൽ അൺലോക്കിങ്

By Trainee Reporter, Malabar News
Aravind Kejriwal delhi_Malabar news
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ ഭാഗികമായി നീക്കി തുടങ്ങും. 42 ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷമാണ് ഡെൽഹി ഇന്ന് ഭാഗികമായി തുറക്കുക.

അതേസമയം, ജൂൺ 7 വരെ അവശ്യസർവീസുകൾ മാത്രമാണ് അനുവദിക്കുകയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല.

ദിവസവേതനക്കാരെയും, അത്തരം തൊഴിലാളികൾ ഉൾപ്പെടുന്ന മേഖലകളേയും കേന്ദ്രീകരിച്ചാകും ആദ്യഘട്ട അൺലോക്കിങ്. വ്യാവസായിക മേഖലകളിൽ ഉൽപാദന യൂണിറ്റുകൾ പ്രവർത്തിക്കാൻ അനുവദിക്കും. നിശ്‌ചിത എണ്ണത്തിൽ കവിയാതെയുള്ള തൊഴിലാളികളെ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താനും കഴിയും.

കോവിഡ് രണ്ടാം തരംഗം ഏറ്റവും മോശമായി ബാധിച്ച സംസ്‌ഥാനങ്ങളിൽ ഒന്നായിരുന്നു ഡെൽഹി. ഇന്നലെ 78 കോവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോർട് ചെയ്‌തത്‌. ഒന്നരമാസത്തിന് ശേഷമാണ് ഡെൽഹിയിലെ പ്രതിദിന കോവിഡ് മരണസംഖ്യ 100ൽ താഴെയാകുന്നത്. ഇതോടെ ഡെൽഹിയിലെ ആകെ മരണസംഖ്യ 24,151 ആയി. ഇതുവരെ 14,25,000 കോവിഡ് കേസുകളും രാജ്യതലസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതിൽ 12,100 പേർ നിലവിൽ ചികിൽസയിൽ തുടരുകയാണ്.

Read also: ലോക്ക്‌ഡൗൺ; വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടിയെന്ന് കണ്ണൂർ ജില്ലാ കലക്‌ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE