3 മാസത്തിനിടെയുള്ള കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിൽ ഡെൽഹിയിൽ 255 പേർക്ക് കോവിഡ്

By Team Member, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിൽ ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്‌ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കുകൾ. 255 പേർക്കാണ് ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ നിലവിൽ സംസ്‌ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമായും കുറഞ്ഞു.

72,751 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 255 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 23 പേരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് നാളെ മുതൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി. പരീക്ഷണാടിസ്‌ഥാനത്തിൽ ആയിരിക്കും നാളെ മുതൽ ഇളവുകൾ അനുവദിക്കുക.

ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ സംസ്‌ഥാനത്തെ എല്ലാ കടകളും മാളുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. റെസ്‌റ്റോറന്റുകളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശനം നൽകാമെന്നും, സ്വകാര്യ സ്‌ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരുമായി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാമെന്നും അധികൃതർ വ്യക്‌തമാക്കി.

ഇതിന് പുറമെ ഡെൽഹി മെട്രോ, ബസുകൾ എന്നിവയിൽ പകുതി ആളുകളെ പ്രവേശിപ്പിച്ച് നാളെ മുതൽ സർവീസ് നടത്താവുന്നതാണ്. എന്നാൽ സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, തിയേറ്റർ, സ്‌റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, സ്‌പോര്‍ട്‌സ് കോംപ്ളക്‌സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നൽകിയിട്ടില്ല.

Read also : ‘സോഷ്യലിസം’ വിവാഹിതനായി; ജീവിതസഖിയായി മമതാ ബാനർജി; ആഘോഷമാക്കി സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE