കോവിഡ് കേസുകള്‍ കുറഞ്ഞു; ഡെൽഹിയിൽ കൂടുതല്‍ ഇളവുകൾ

By Syndicated , Malabar News
lockdown in delhi
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഡെല്‍ഹി സർക്കാർ. സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ളക്‌സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം സീറ്റിംഗോടെ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

ജൂലൈ 26 മുതല്‍ ഡെല്‍ഹി മെട്രോയ്‌ക്ക് പൂര്‍ണമായും പ്രവര്‍ത്തിക്കാമെന്നും ഡെല്‍ഹി ഡിസാസ്‌റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ശനിയാഴ്‌ച വ്യക്‌തമാക്കി. അന്തര്‍സംസ്‌ഥാന ബസ് സര്‍വീസും അനുവദിച്ചിട്ടുണ്ട്. ഇരുന്നു യാത്രചെയ്യാൻ മാത്രമാണ് അനുമതി.

50 ശതമാനം സീറ്റിംഗോടെ ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ളി ഹാളുകള്‍ക്കും പ്രവർത്തിക്കാം. വെള്ളിയാഴ്‌ച ഡെല്‍ഹിയില്‍ 59 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോര്‍ട് ചെയ്‌തത്‌.

Read also: വാക്‌സിനേഷന് സമയപരിധി ഇല്ലെന്ന് കേന്ദ്രം; നട്ടെല്ലില്ലായ്‌മയെന്ന് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE