വരുൺ ഗാന്ധി ബിജെപി വിട്ടേക്കും; തൃണമൂലിലേക്കെന്ന് സൂചന

By Syndicated , Malabar News
Mamata-Varun-Gandhi
Ajwa Travels

ത്രിപുര: ബിജെപി എംപി വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് സൂചന. അടുത്തയാഴ്‌ച ഡെൽഹിയിൽ എത്തുന്ന മമത ബാനർജിയുമായി വരുൺ ചർച്ച നടത്തുമെന്നാണ് റിപ്പോർട്. ബിജെപിയിൽ നിന്നടക്കം നിരവധി നേതാക്കളുമായി ചർച്ചകൾ നടന്നു വരുന്നതായി തൃണമൂൽ കേന്ദ്രങ്ങൾ അറിയിച്ചു.

പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കുക, പാർട്ടി വളർത്തുക തുടങ്ങിയ അജണ്ടകൾ മുൻനിർത്തിയാണ് മമത ബാനർജിയുടെ ഡെൽഹി സന്ദർശനം. ബിജെപി വിടാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്ന നിലയിലാണ് കഴിഞ്ഞ ദിവങ്ങളിൽ വന്ന വരുൺ ഗാന്ധിയുടെ പ്രതികരണങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ തൃണാമൂൽ നേതൃത്വമോ വരുൺ ഗാന്ധിയോ പരസ്യമായി പ്രതികരിച്ചിട്ടില്ല.

അതേസമയം പ്രതിപക്ഷ ഐക്യം സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുമായി മമത കൂടിക്കാഴ്‌ച നടത്തുമോ എന്നതിൽ വ്യക്‌തതയില്ല.

Read also: സിപിഐഎം ഏരിയ സമ്മേളനത്തിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE