സിപിഐഎം ഏരിയ സമ്മേളനത്തിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്

By Syndicated , Malabar News
clashes-at-cpm-varkala-area-conference
Ajwa Travels

തിരുവനന്തപുരം: സിപിഐഎം വർക്കല ഏരിയ സമ്മേളനത്തിൽ റെഡ് വോളന്റിയർമാരും പ്രതിനിധികളും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റു. സിഐടിയു സംസ്‌ഥാന കമ്മിറ്റി അംഗം എ നഹാസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിതിനെ തുടർന്ന് ഇടവയിൽ നിന്നുള്ള പ്രതിനിധികൾ ചോദ്യം ചെയ്‌തതാണ് സംഘർഷത്തിന് കാരണമായത്.

ഏരിയ കമ്മിറ്റിയെ പ്രഖ്യാപിച്ചപ്പോൾ സിഐടിയു സംസ്‌ഥാന കമ്മിറ്റി അംഗം എഫ് നഹാസ് ഡിവൈഎഫ്ഐ പ്രവർത്തകരായ വഹാബ്, റിയാസ് എന്നിവരെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ മൽസരം വേണമെന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ ഇത് നേതൃത്വം അനുവദിച്ചില്ല ഇതോടെയാണ് പുറത്ത് നിന്ന് പ്രവർത്തകർ സമ്മേളന ഹാളിലേക്ക് തള്ളിക്കയറിയത്. സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാറിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും സാന്നിധ്യത്തിൽ ആയിരുന്നു പ്രവർത്തകരുടെ സംഘർഷം.

സംഘർഷത്തിൽ ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകരായ അതുൽ, അബിൻ, അഖിൽ, വിഷ്‌ണു എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ ഇതുവരെ നേതൃത്വം പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Read also: അപകീർത്തി പ്രചാരണം; പരാതി നൽകി അൻസി കബീറിന്റെ കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE