കോഴിക്കോട്: കോടിഷ് നിധി തട്ടിപ്പിലെ പ്രധാന പ്രതി അബ്‌ദുല്ലക്കുട്ടിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയെന്ന പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
കോഴിക്കോട് ഫറോക്കിലാണ് കോടിഷ് നിധി എന്ന സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌താണ് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാൽ 2020 നവംബർ മുതൽ നിക്ഷേപകർക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. തുടർന്ന് നിക്ഷേപകർ പോലീസിനെ സമീപിക്കുകയായിരുന്നു.
പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
Malabar News: പാലക്കാട് ഡിവിഷന് കീഴിൽ കഴിഞ്ഞ വർഷം മരിച്ചത് 162 പേർ; അഞ്ച് മടങ്ങ് വർധന





































