കോട്ടയം: ജില്ലയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ 2.15 ഓടെ എംസി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്.
അപകടം നടക്കുമ്പോൾ ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 16 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പർ ഫാസ്‌റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് വഴിയരികിലെ പോസ്‌റ്റിൽ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്.
ഉടൻ തന്നെ ഏറ്റുമാനൂർ, ഗാന്ധിനഗർ പോലീസ് സ്‌ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പുലർച്ചെ ആയിരുന്നതിനാൽ മറ്റ് വലിയ ദുരന്തങ്ങൾ ഒഴിവായി.
Most Read: ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി ലെവന്‍ഡോവ്‌സ്‌കി, വനിതാതാരം അലക്‌സിയ പുതേയസ്






































