രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; തിരുവനന്തപുരം ജില്ല സി കാറ്റഗറിയില്‍

By Desk Reporter, Malabar News
Covid Cases Increased In 10 days In Kerala Said Minister Veena George
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉൾപ്പെടുത്തി. ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപെടുത്തി. നിലവില്‍ ഒരു ജില്ലയും ഈ കാറ്റഗറിയില്‍ ഉള്‍പെട്ടിരുന്നില്ല. ബി കാറ്റഗറിയിലായിരുന്നു ജില്ല ഉണ്ടായിരുന്നത്. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സാമൂഹിക, സാമുദായിക, രാഷ്‌ട്രീയ പരിപാടികള്‍ പാടില്ല. ഇതോടെ ജില്ലയിലെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക പൊതു പരിപാടികള്‍ എല്ലാം തന്നെ ഓണ്‍ലൈനാക്കി. കല്യാണം, മരണാനന്ത ചടങ്ങുകള്‍ എന്നിവക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. കോളേജുകളില്‍ അവസാന സെമസ്‌റ്റര്‍ ക്ളാസുകള്‍ മാത്രം ഉണ്ടാവും. ബാക്കി ക്ളാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും.

ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് രോഗം സ്‌ഥിരീകരിക്കുന്ന സ്‌ഥിതിയാണ്. സെക്രട്ടേറിയേറ്റിലടക്കം രോഗ വ്യാപനം കൂടിയ സാഹചര്യമാണുള്ളത്.

Read Also: ‘സത്യം ജയിച്ചു, മനസാക്ഷിയാണ് എന്റെ ശക്‌തി’; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE