ലോകായുക്‌ത; വിശദീകരണം ഉടൻ, നിലപാടിലുറച്ച് സർക്കാർ

By News Desk, Malabar News
CM calls for investors' meeting in Telangana
Ajwa Travels

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ ഗവർണർക്ക് വിശദീകരണം നൽകിയേക്കും. നിലവിലെ ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന അഭിപ്രായം സർക്കാർ രേഖാമൂലം നൽകും. നിയമഭേദഗതിക്ക് പ്രസിഡണ്ടിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടും സർക്കാർ ഗവർണറെ അറിയിക്കും.

ലോകായുക്‌ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ ഒപ്പുവെക്കില്ലെന്നാണ് സൂചന. സർക്കാർ വിശദീകരണ കുറിപ്പ് സമർപ്പിക്കുന്നത് വരെ തുടർനടപടികൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാരാകട്ടെ വേഗം മറുപടി നൽകാനാണ് ശ്രമിക്കുന്നത്. നിലവിലെ ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇത് ആവർത്തിക്കുന്നതിനോടൊപ്പം അഡ്വ. ജനറൽ നൽകിയ നിയമോപദേശവും സർക്കാർ നൽകിയേക്കും.

ഭരണഘടനയിലെ 164 അനുച്‌ഛേദത്തിലേക്ക് കടന്ന് കയറുന്നതാണ് ലോകായുക്‌ത നിയമത്തിലെ പതിനാലാം വകുപ്പെന്നാണ് സർക്കാരിന്റെ വാദം. പല സംസ്‌ഥാനങ്ങളിലെയും സമാന നിയമങ്ങൾ, കേന്ദ്ര ലോക്‌പാൽ നിയമം എന്നിവ പരിശോധിച്ചാണ് ഭേദഗതി തീരുമാനിച്ചതെന്നും സർക്കാർ ഗവർണറെ അറിയിക്കും. ലോകായുക്‌തയുടെ അധികാരങ്ങളെ വെട്ടിക്കുറക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പും സർക്കാർ നൽകും. സർക്കാർ നൽകുന്ന വിശദീകരണം, നിയമ വിദഗ്‌ധരുടെ അഭിപ്രായം എന്നിവ പരിശോധിച്ചായിരിക്കും ഗവർണർ തുടർ നടപടികൾ സ്വീകരിക്കുക.

Also Read: ചേവായൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE