ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് ഒരുദിവസം മാത്രം അവശേഷിക്കെ വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 17,300 കടന്നു. ഐടി, റിയാൽറ്റി ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. സെൻസെക്‌സ് 728 പോയിന്റ് നേട്ടത്തിൽ 57,928ലും, നിഫ്റ്റി 217 പോയിന്റ് ഉയർന്ന് 17,319ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളാണ് നേട്ടത്തിന് പിന്നിൽ.
ഒഎൻജിസി, ബ്രിട്ടാനിയ, വിപ്രോ, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്‌റ്റീൽ, ബജാജ് ഫിൻസർവ്, ഡിവീസ് ലാബ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ കമ്പനി, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ വ്യാപാരം നടത്തുന്നത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3 ശതമാനവും, സ്‌മോൾ ക്യാപ് സൂചിക 1.4 ശതമാനവും ഉയർന്നിട്ടുണ്ട്.
Read Also: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; അനിവാര്യമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി







































