കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലച്ചോറിന്റെ പ്രവർത്തനം ഗുരുതരമായി തുടരുന്ന സുരേഷ് വെന്റിലേറ്ററിലാണ് നിലവിൽ.
ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് കുറിച്ചിയിലെ നീലംപേരൂരിൽ പാമ്പിനെ പിടികൂടാനായി വാവ സുരേഷ് എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്ന് വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ തുടയിൽ കടിയേൽക്കുകയായിരുന്നു.
നിലവിൽ പ്രത്യേക മെഡിക്കൽ ടീം രൂപീകരിച്ച് അപകട നിലയിൽ നിന്നും വാവ സുരേഷിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 2013ലും 2020ലും പാമ്പ് കടിയേറ്റതിനെ തുടർന്ന് സമാന രീതിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read also: നിയന്ത്രണങ്ങളിൽ മാറ്റമില്ല; സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും







































