നിയന്ത്രണങ്ങളിൽ മാറ്റമില്ല; സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും

By Team Member, Malabar News
No Change in covid Restrictions in Kerala Sunday Lockdown Will Continues
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതിനാൽ തന്നെ ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അടുത്ത ആഴ്‌ചയും മാറ്റമില്ലാതെ തുടരും.

കോവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടെന്ന് അധികൃതർ തീരുമാനിച്ചത്. കൂടാതെ അടുത്തയാഴ്‌ച കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ തുടരണോ എന്ന് തീരുമാനിക്കുമെന്നും ഇന്നത്തെ യോഗത്തിൽ വ്യക്‌തമാക്കി. സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ജില്ലകളിൽ തിയേറ്ററുകളും, ജിമ്മുകളും അടച്ച തീരുമാനം വലിയ വിമ‍ർശനങ്ങൾ ഉണ്ടാക്കിയെങ്കിലും അവയും അതേപടി തുടരാനാണ് തീരുമാനം.

സംസ്‌ഥാനത്ത് നിലവിൽ അരലക്ഷത്തോളം ആളുകൾക്കാണ് പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നത്. ഇവയിൽ ഭൂരിഭാഗം ആളുകൾക്കും ഒമൈക്രോൺ ആണ് ബാധിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. എന്നാൽ രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.

Read also: തിയേറ്ററുകൾ അടച്ചുപൂട്ടുന്ന രീതി കേരളത്തിൽ മാത്രം; എതിർത്ത് ഫെഫ്‌ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE