ന്യൂഡെല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിളിച്ച യോഗം ഇന്ന് നടക്കും. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംയുക്ത സമര സമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി അനുകൂല കര്‍ഷക സംഘടനകള്‍ ഉച്ച തിരിഞ്ഞ് നടക്കുന്ന യോഗത്തിന് എത്തിയേക്കും. എന്നാല്‍, വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും അതിനാല്‍ ചര്‍ച്ചക്കില്ലെന്നുമാണ് സമര സമിതി നിലപാട് അറിയിച്ചത്. അതേ സമയം പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം തുടരുകയാണ്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭമാണ് നടന്ന് കൊണ്ടിരിക്കുന്നത്. പുതിയ കര്‍ഷക നിയമങ്ങള്‍ താങ്ങുവില ഇല്ലാതാക്കുമെന്നും ഇത് വന്‍കിട കമ്പനികളെ മാത്രം സഹായിക്കുന്നത് ആണെന്നും പ്രതിപക്ഷത്തിന്റെയും സമരക്കാരുടെയും വാദം.
Read Also: ലാവ്ലിന് കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും






































