കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. നിർമാണ തൊഴിലാളിയായ ജിഷ്ണുവിന്റെ തലക്കാണ് ബോംബ് വീണത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്കുള്ള സംഘം പോയ ശേഷമാണ് ബോംബ് പൊട്ടിയത്.
വിവാഹ സംഘത്തിന്റെ പക്കലുണ്ടായിരുന്ന ബോംബ് പൊട്ടിയതാണോ, ഇവർക്ക് നേരെ ആരെങ്കിലും എറിഞ്ഞതാണോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ, സ്ഥലത്ത് ഉണ്ടായിവരുന്നവർ ബോംബെറിഞ്ഞതായാണ് വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കല്ല് ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, സംഭവസ്ഥലത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. പോലീസ് സ്ഥലത്ത് ഉള്ളപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായത്. പോലീസ് എത്താൻ വൈകിയെന്ന് കോൺഗ്രസുകാർ ആരോപിച്ചതാണ് പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കത്തിന് കാരണം. ഇരുകൂട്ടരും ഉന്തും തള്ളുമുണ്ടായി. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കി.
Most Read: ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്കൂൾ പരിസരത്ത് നിരോധനാജ്ഞ







































