കാസർഗോഡ്: ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ അറസ്‌റ്റുണ്ടാവുമെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പെട്രോൾ പമ്പിന് നേരെ ആക്രമണം നടന്നത്. ഉളിയത്തടുക്ക സ്വദേശി അബ്‌ദുൽ അസീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിനു നേരെയാണ് ഒരു സംഘം യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്.
കടയിലെ ജീവനക്കാരോട് യുവാക്കൾ പെട്രോൾ കടമായി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പമ്പ് ജീവനക്കാർ ഇത് നിരസിച്ചു. തുടർന്നാണ് ഇവർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അടുത്തുണ്ടായിരുന്ന ഓഫിസും ജ്യൂസ് കടയും പൂർണമായി തകർന്നു. പമ്പ് ജീവനക്കാർക്കും പരിക്കുണ്ട്.
ആക്രമണസംഘം മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം. മുൻപും ഇവിടെ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പമ്പുടമയുടെ പരാതിയിൽ പറയുന്നു.
Malabar News: കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്; ഒരാൾ മരിച്ചു






































