കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്; ഒരാൾ മരിച്ചു

By Trainee Reporter, Malabar News
Bomb blast in Kozhikode
Representational Image
Ajwa Travels

കണ്ണൂർ: വിവാഹ പാർട്ടിക്ക് നേരെ ഉണ്ടായ ബോംബേറിൽ ഒരാൾ മരിച്ചു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്‌ണുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തോട്ടട മനോരമ ഓഫിസിന് തൊട്ടുമുന്നിൽ വീട്ടിലാണ് സംഭവം നടന്നത്. വിവാഹ വീട്ടിൽ ഇന്നലെ രാത്രി രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് നടന്ന സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട ജിഷ്‌ണുവിന് തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങളും തമ്മിൽ ഇന്നലെ തർക്കം നടന്നതായും ഇതിൽ രാഷ്‌ട്രീയ ബന്ധം ഇല്ലെന്നുമാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ആക്രമണത്തിന്റെ യഥാർഥ കാരണം വ്യക്‌തമല്ല.

Most Read: പഞ്ചാബ് തിരഞ്ഞെടുപ്പ്; ബിജെപി പ്രചാരണത്തിന് കോൺഗ്രസ് എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE