മലപ്പുറം: മോഡിഫിക്കേഷൻ നടത്തി രൂപം മാറ്റിയ ബൈക്കുമായി നിരത്തിലിറങ്ങിയ യുവാവിൽ നിന്ന് ഭീമമായ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മലപ്പുറത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് രൂപം മാറ്റിയ ബൈക്കുമായി യുവാവ് നിരത്തിലൂടെ ചീറിപ്പാഞ്ഞു വന്നത്. തുടർന്ന് ബൈക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. 17,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മലപ്പുറം രണ്ടത്താണി സ്വദേശിക്കാണ് എട്ടിന്റെ പണി കിട്ടിയത്.
പിഴ ഈടാക്കിയതിന് പുറമെ വാഹനത്തിന്റെ എക്സ്ട്രാ ഫൈറ്റിങ്സ് സ്വന്തം ചിലവിൽ നീക്കി നമ്പർ ബോർഡ് സ്ഥാപിച്ചതിന് ശേഷമാണ് ബൈക്ക് വിട്ടു കൊടുത്തത്. ദേശീയപാതയിൽ യൂണിവേഴ്സിറ്റി, തലപ്പാറ, കക്കാട്, പൂക്കിപറമ്പ്, കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ കെകെ സുരേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം എംവിഐമാരായ സജി തോമസ്, വിജീഷ് വലേറി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Most Read: കരുതലോടെ മടങ്ങാം സ്കൂളിലേക്ക്; മറക്കരുത് മാസ്കാണ് മുഖ്യം







































