പാരിസ്: റഷ്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കരുതെന്ന് യൂറോപ്യൻ രാജ്യങ്ങളും കാനഡയും. യുക്രൈനിലെ അധിനിവേശത്തിൽ റഷ്യയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നാറ്റോ രാജ്യങ്ങൾ അടക്കമുള്ളവ റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.
ഇതിനിടെറഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ യുക്രൈനിൽ ആണവ ഭീഷണി ഉയർത്തിയിരുന്നു. ആണവ പ്രതിരോധ സേനയോട് സജ്‌ജമായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. നാറ്റോയുടെ നിലപാടുകൾ പ്രകോപനകരമാണെന് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ നടപടി.
അതേസമയം, റഷ്യയുമായുള്ള ചര്‍ച്ച ബെലാറൂസില്‍ തന്നെ നടത്തുമെന്നാണ് വിവരങ്ങള്‍. ബെലാറൂസില്‍ ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദ്ദേശം യുക്രൈന്‍ അംഗീകരിച്ചു. ചര്‍ച്ച തീരുംവരെ ബെലാറൂസ് മേഖലയില്‍ നിന്ന് യുക്രൈന് നേരെ സൈനിക നീക്കം ഉണ്ടാകില്ലെന്ന ഉറപ്പിന് പിന്നാലെയാണ് ചര്‍ച്ച നടക്കുമെന്ന് സ്‌ഥിരീകരിച്ചത്.
Most Read: യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു








































