കീവ്: റഷ്യ ഷെല്ലാക്രമണം നടത്തി പിടിച്ചെടുത്ത യുക്രൈനിലെ പ്രധാന ആണവനിലയമായ സഫോറീസിയ യുക്രൈൻ സൈന്യം തിരിച്ചുപിടിച്ചു. റഷ്യൻ ആക്രമണത്തിൽ തെക്കുകിഴക്കൻ യുക്രൈനിലെ എനെർഹോദർ നഗരത്തിലുള്ള നിലയത്തിലെ ആറ് റിയാക്ടറുകളിൽ ഒന്നിൽ വൻ തീപിടുത്തം ഉണ്ടായതായാണ് വിവരം. പരിശീലന കേന്ദ്രത്തിലാണ് ഷെല്ലുകൾ പതിച്ചതെന്ന് സഫോറീസിയ വക്താവ് അറിയിച്ചിരുന്നു.
തീയണക്കാൻ കഴിഞ്ഞതിനാൽ ദുരന്തഭീഷണി താൽകാലികമായി ഒഴിവായി. നിലവിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെയാണ് റഷ്യ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സഫോറീസിയ പിടിച്ചെടുത്തതായ സ്ഥിരീകരണം വന്നത്.
ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്കിയെ വിളിച്ച് സ്ഥിതിഗതികൾ ആരായുകയും ചെയ്തു.
എന്നാൽ, റഷ്യൻ സൈന്യം യുക്രൈനിലെ നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നുവെന്ന വാർത്തകൾ നിഷേധിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ രംഗത്തെത്തി. ഇത്തരം വാർത്തകൾ വ്യാജമെന്നായിരുന്നു പുടിന്റെ വാദം.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം







































