തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,325 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,408 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,033 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 2 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 5.56%വും ചികിൽസയിലുള്ളത് 14,153 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 22
കണ്ണൂർ: 52
വയനാട്: 61
കോഴിക്കോട്: 96
മലപ്പുറം: 69
പാലക്കാട്: 47
തൃശ്ശൂർ: 119
എറണാകുളം: 204
ആലപ്പുഴ: 72
കോട്ടയം: 188
ഇടുക്കി: 85
പത്തനംതിട്ട: 99
കൊല്ലം: 120
തിരുവനന്തപുരം: 174
സമ്പര്‍ക്ക രോഗികള്‍ 1,336 ഇന്നുണ്ട്. ഉറവിടം അറിയാത്ത 62 രോഗബാധിതരും, 14,153 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 8 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 94.88 ശതമാനമാണ്. ഇന്നത്തെ 1,408 രോഗബാധിതരില്‍ 2 പേർ യാത്രാചരിത്രം ഉള്ളവരാണ്.
Most Read: ഹൈദരലി ശിഹാബ് തങ്ങൾ സമുദായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാൾ; കാന്തപുരം
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 3,033, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 357, കൊല്ലം 715, പത്തനംതിട്ട 194, ആലപ്പുഴ 163, കോട്ടയം 186, ഇടുക്കി 164, എറണാകുളം 406, തൃശൂര്‍ 212, പാലക്കാട് 32, മലപ്പുറം 111, കോഴിക്കോട് 201, വയനാട് 107, കണ്ണൂര്‍ 118, കാസര്‍ഗോഡ് 67. ഇനി ചികിൽസയിലുള്ളത് 14,153. ഇതുവരെ ആകെ 64,30,941 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 66,180 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 2 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആരോഗ്യ രംഗത്ത് നിന്ന് 8 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 74,070 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 1,295 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 189 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Film News: പൃഥ്വിരാജ്, സുരാജ് ചിത്രം ‘ജനഗണമന’; ഏപ്രിലിൽ റിലീസ്







































