ന്യൂഡെൽഹി: പലസ്‌തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായ മുകുൾ ആര്യ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ. റാമല്ലയിലെ ഓഫീസ് കെട്ടിടത്തിലാണ് മുകുളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
2008 ബാച് ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ മുകുൾ കാബൂൾ, മോസ്‌കോ എന്നീ എംബസികളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഡെല്‍ഹി വിദേശകാര്യ മന്ത്രാലയത്തില്‍ സേവനം അനുഷ്‌ഠിച്ചിരുന്ന മുകുള്‍ യുനെസ്‌കോയില്‍ ഇന്ത്യയെ പ്രതിനിധികരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ ആരോഗ്യമന്ത്രാലയ അംഗങ്ങളും ഫൊറന്‍സിക് വിദഗ്‌ധരും മുകുളിന്റെ വസതിയിലെത്തി പരിശോധന നടത്തിയതായി പലസ്‌തീൻ അധികൃതർ വ്യക്‌തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതായും പലസ്‌തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read also: പരസ്യ മദ്യപാനം ചോദ്യംചെയ്‌തു; കോൺഗ്രസ് നേതാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം






































